ദി പ്രൊട്ടക്ടർ
ഷൈൻ ടോംചാക്കോ നായകനായി ജി.എം.മനു സംവിധാനം ചെയ്യുന്ന ദി പ്രൊട്ടക്ടർ തിയേറ്രറിൽ.പുതുമുഖം ഡയാനയാണ് നായിക. തലൈവാസൽ വിജയ്, സുധീർ കരമന, ശിവജി ഗുരുവായൂർ, സജി സോമൻ, മണിക്കുട്ടൻ, മൊട്ട രാജേന്ദ്രൻ, ബോബൻ ആലുംമൂടൻ, ഉണ്ണിരാജാ, ശരത്ത് ശ്രീഹരി, മാത്യൂസ് നോബിൾ, മാത്യ മൃദുൽ, ജീമോൻ ജോർജ്, സീമ മധു, ശാന്തകുമാരി എന്നിവരാണ് മറ്ര് താരങ്ങൾ. തിരക്കഥ അജേഷ് ആന്റണി ,സെപ്സൻ നോബൽ, കിരൺ രാജ.അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യുആണ് നിർമ്മാണം.
വ്യസനസമേതം ബന്ധുമിത്രാദികൾ
അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോൻ ജ്യോതിർ,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ തിയേറ്രറിൽ. ഛായാഗ്രഹണം റഹിം അബൂബക്കർ. വാഴ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്,സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം.