പോളിയിൽ ഇൻസ്ട്രക്ടർ ഒഴിവ്

Saturday 14 June 2025 1:24 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് പാർട്ട് ടൈം കോഴ്സുകൾ കൈകാര്യം ചെയ്യുന്നതിനായി ഫാക്കൽറ്റി ഇൻ പ്രിന്റിംഗ്, ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷിക്കാം.ഫാക്കൽറ്റി ഇൻ പ്രിന്റിംഗ് ടെക്നോളജി തസ്തികയിൽ അപേക്ഷിക്കുന്നവർ പ്രിന്റിംഗ് ടെക്നോളജിയിൽ മൂന്ന് വർഷ ഡിപ്ലോമയോ പ്രിന്റിംഗ് ടെക്നോളജിയിൽ ബിടെക് ബിരുദമോ നേടിയിരിക്കണം. ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത: കെ.ജി.ടി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ്. 17ന് രാവിലെ 10ന് ഇന്റർവ്യൂ നടക്കും.