പ്ലേസ്‌മെന്റ് ഡ്രൈവ്

Saturday 14 June 2025 1:25 AM IST

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 21ന് രാവിലെ 9.30ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ നിയമനത്തിനായി നടത്തുന്ന പ്ലേസ്‌മെന്റ് ഡ്രൈവിൽ എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രിയും അതിനു മുകളിൽ യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.20ന് ഉച്ചയ്ക്ക് ഒന്നിനകം https://tinyurl.com/3upy7w5u ലിങ്കിൽ രജിസ്റ്റർ ചെയ്യണം.ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.