കമ്പ്യൂട്ടർ അഴിമതി നാണക്കേട്: കരമന ജയൻ

Saturday 14 June 2025 1:26 AM IST

തിരുവനന്തപുരം:സ്‌കൂളുകളിൽ ലാപ്‌ടോപും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകുന്ന നഗരസഭാപദ്ധതിയിൽ നടന്നത് വ്യാപക ക്രമക്കേടാണെന്നും, ടെൻഡർ നടപടികൾ പോലും അട്ടിമറിച്ചാണ് ഈ പകൽക്കൊള്ള നടത്തിയിരിക്കുന്നതെന്നും ബി.ജെ.പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ. ഈ നാണംകെട്ട അഴിമതി സർക്കാരിന്റെ വിജിലൻസ് വിഭാഗത്തിനുതന്നെ പറയേണ്ടിവന്നത് അഴിമതിയുടെ വ്യാപ്തി വെളിവാക്കുന്നതാണ്. കമ്പ്യൂട്ടർ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത, സ്‌പെസിഫിക്കേഷൻ വാറണ്ടിയും, വാങ്ങിയ സ്ഥാപനങ്ങളുടെ ജി.എസ്.ടി ബില്ലുകൾ പോലും ഇല്ലാതെയുമാണ് ഉപകരണങ്ങൾ വാങ്ങിയിട്ടുള്ളതെന്നും കരമന ജയൻ പറഞ്ഞു.