പുരസ്‌കാര വിതരണം

Saturday 14 June 2025 1:27 AM IST

തിരുവനന്തപുരം : അസോസിയേഷൻ ഓഫ് ഷോർട്ട് ഫിലിം മൂവി മേക്കേഴ്സ് ആർട്ടിസ്റ്റും സംസ്‌കാരസാഹിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്‌കാരസാഹിതി സംസ്ഥാന ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മുൻ സ്‌പീക്കർ എൻ.ശക്തൻ മുഖ്യ പ്രഭാഷണം നടത്തി. സൂര്യ കൃഷ്ണമൂർത്തി,കാവാലം ശ്രീകുമാർ,രാജീമേനോൻ,ഡോ.ആർ.എസ്.പ്രദീപ്,എൻ.വി.പ്രദീപ് കുമാർ, അനി വർഗീസ്,മനേഷ്,പുഴനാട് ഗോപൻ,അനീഷ് മേനോൻ,ശ്രീകാന്ത്.ടി.ആർ.നായർ, വനിക ഗോപാലകൃഷ്ണൻ,മോഹനൻ അയിരൂർ,കെ.എം.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.