ശില്പശാല സംഘടിപ്പിച്ചു
Saturday 14 June 2025 1:55 AM IST
ആലപ്പുഴ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ആലപ്പുഴ ജില്ലാ പൊലീസും സംയുക്തമായി ജില്ലയിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥർക്ക് ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ ഡി.വൈ. എസ്. പി. മധു ബാബു സ്വാഗതം പറഞ്ഞു. ജില്ലയിലെ എസ്.ഐ മുതൽ ഡിവൈ.എസ്.പി വരെയുള്ള നൂറോളം പൊലീസ് ഉദ്യോഗസ്ഥർ ശില്പശാലയിൽ പങ്കെടുത്തു. ആർ.ബി.ഐയുടെയും മറ്റ് സൈബർ രംഗത്തുള്ള വിദഗ്ധരുടെയും ക്ലാസുകളും നടന്നു.