സെപ്റ്റിടാങ്ക് മാലിന്യം ഒഴുകിയെത്തുന്നു
Saturday 14 June 2025 2:01 AM IST
അമ്പലപ്പുഴ: അയൽവാസിയുടെ സെപ്റ്റിക് ടാങ്ക് മാലിന്യം പുരയിടത്തിലേക്ക് ഒഴുകി എത്തുന്നതായി പരാതി. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് എസ്.ഡബ്ല്യു.എസിന് സമീപം കണ്ണാറ വീട്ടിൽ കൃഷ്ണകുമാർ ആണ് പഞ്ചായത്തിൽ പരാതി നൽകിയത്. മഴവെള്ളവും മാലിന്യവും കലർന്ന് തങ്ങളുടെ വീടിനു ചുറ്റും എത്തുന്നതിനാൽ പരിസരമാകെ ദുർഗന്ധമാണെന്നും കിണറ്റിലെ വെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിയാണെന്നും കൃഷ്ണകുമാർ പറയുന്നു. പുറത്തു നിന്നും പണം നൽകി കുടിവെള്ളം ഉൾപ്പടെ വാങ്ങി ഉപയോഗിക്കുകയാണ്. പരാതി ലഭിച്ചെന്നും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പൈപ്പ് മാറ്റി സ്ഥാപിക്കാൻ പറഞ്ഞിട്ടുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അനി ലാൽ പറഞ്ഞു..