അജിത് കൃപയ്ക്ക് ആദരം
Saturday 14 June 2025 1:03 AM IST
ആലപ്പുഴ: രക്തദാന രംഗത്ത് മികച്ച സേവനം നൽകുന്ന അജിത് കൃപയ്ക്ക് റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ നേതൃത്വത്തിൽ ആദരം നൽകി. പൊള്ളേത്തൈ ഗവ.സ്‌കൂളിൽ സംഘടിപ്പിച്ച രക്തദാന ബോധവൽക്കരണനുബന്ധിച്ചാണ് ആദരവ് നൽകിയത്. ക്ലബ് പ്രസിഡന്റ് ജിൻസി റോജസ് അധ്യക്ഷത വഹിച്ചു. അഡ്വ.പ്രദീപ് കൂട്ടാല, ലോബി വിദ്യാധരൻ, മെർലിൻ സ്വപ്ന, കേണൽ സി. വിജയകുമാർ, സുവി വിദ്യാധരൻ, സിബി ഫ്രാൻസിസ്, കെ. ആർ. ജിതേന്ദ്, വേണു അയിലാറ്റ്, മനോജ് കുമാർ വി. പി, ഷീല സുരേഷ്, ജോണി പി. പി എന്നിവർ പ്രസംഗിച്ചു.