അറബി പഠനത്തിന് തുടക്കമായി
Saturday 14 June 2025 1:03 AM IST
ആലപ്പുഴ : ചെട്ടികാട് എസ്.സി. എം വി. ഗവ. യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് അഞ്ചു ഭാഷകൾ പഠിക്കാനുള്ള അവസരം. നിലവിൽ മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി എന്നിവ കൂടാതെ സംസ്‌കൃതവും പഠിപ്പിച്ചു വന്നിരുന്നു. ഇതിനോടൊപ്പമാണ് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും സ്‌കൂൾ വികസന കമ്മിറ്റിയും മുൻകൈയെടുത്ത് അറബി പഠിപ്പിക്കുന്നതിനായുള്ള പദ്ധതി ആരംഭിച്ചത്. ഒന്നാം ക്ലാസിൽ നിന്ന് 25 കുട്ടികളും അഞ്ചാം ക്ലാസിൽ നിന്ന് 21 കുട്ടികളും അടക്കം ആകെ 46 കുട്ടികളാണ് അറബി ഭാഷ പഠിക്കാൻ മുന്നോട്ടു വന്നിട്ടുള്ളത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ കെ.ജെ.ജാക്സൺ അദ്ധ്യക്ഷത വഹിച്ചു