പണിമുടക്ക് വിജയിപ്പിക്കും
Saturday 14 June 2025 1:05 AM IST
ആലപ്പുഴ : കേന്ദ്ര ട്രേഡ് യൂണിയനുകളുടേയും വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളുടേയും സംയുക്ത ഐക്യവേദി ആഹ്വാനം ചെയ്തിട്ടുള്ള ജൂലായ് 9 ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, എല്ലാവിഭാഗം തൊഴിലാളികൾക്കും മിനിമം കൂലി മാസം 26000 രൂപയായി പ്രഖ്യാപിക്കുക, ഉത്പാദന ചെലവിന്റെ രണ്ട് മടങ്ങും അതിന്റെ 50ശതമാനവും ചേർത്ത് വില നിശ്ചയിച്ച് കർഷകരെ സംരക്ഷിക്കുക തുടങ്ങി 17ഇന ആവശ്യങ്ങൾ ഉന്നയിച്ചുള്ള പണിമുടക്ക് വിജയിപ്പിക്കാൻ എല്ലാവിഭാഗം തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനർ ഡിപി മധുവും ജനറൽ കൺവീനർ പി ഗാനകുമാറും ആവശ്യപ്പെട്ടു.