പുകയില ഉത്പന്നങ്ങൾ വിറ്റയാൾ പിടിയിൽ
Saturday 14 June 2025 1:06 AM IST
ആലപ്പുഴ: ആലപ്പുഴ നഗരത്തിന്റെ തെക്കൻ മേഖലകളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുല്ലാത്ത് വാർഡിൽ മുല്ലാത്ത് വളപ്പിൽ ഷാജി (48) ആണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായത്. പുലയൻവഴി ഭാഗത്താണ് ഷാജി പുകയില ഉൽപ്പന്നങ്ങൾ വിറ്റിരുന്നത്. മുമ്പും സമാന കേസിൽ ഷാജിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ആലപ്പുഴ സൗത്ത് എസ്.എച്ച്.ഒ കെ. ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ എസ്.പി. വിനു, എസ്.സി.പി.ഒ മനു പ്രതാപ്, ദവിൻ ചന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.