പണവും മൂന്നര പവനും മോഷ്ടിച്ചയാൾ പിടിയിൽ

Saturday 14 June 2025 4:14 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ സ്ത്രീയുടെ മൂന്നര പവന്റെ മാലയും പണവും മോഷ്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.അരുവിക്കര കുറുന്തോട്ടം വെമ്പന്നൂർ രേവതി ഭവനിൽ മധുസൂദനൻ നായരെയാണ് (58) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 10നായിരുന്നു മോഷണം.ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ വെങ്ങാനൂർ ഒലിപ്പുവിള സായൂജ്യ ഭവനിൽ സുജിതയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന പഴ്സിലെ സ്വർണവും പണവുമാണ് അപഹരിച്ചത്.മറ്റൊരു രോഗിക്ക് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു പ്രതി.മോഷണത്തിനുശേഷം രക്ഷപ്പെട്ട ഇയാളെ പൊലീസ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ആഭരണം ഇയാൾ പണയം വച്ചിരിക്കുകയായിരുന്നു.മെഡിക്കൽ കോളേജ് സി.ഐ ഷാഫി.ബി.എം,എസ്.ഐ വിഷ്‌ണു,ഗ്രേഡ് എസ്.ഐ കെ.കെ.ബിജു,സി.പി.ഒമാരായ സിജിത്,ബലറാം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.