വയോ നന്മ പദ്ധതി

Saturday 14 June 2025 12:22 AM IST

തിരുവനന്തപുരം: ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയും,സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലും സംയുക്തമായി സർക്കാരിന്റെ സമഗ്ര വയോജന ക്ഷേമ പദ്ധതിയായ 'വയോനന്മ'യെപ്പറ്റി ചർച്ച സംഘടിപ്പിച്ചു. സീനിയർ സിവിൽ ജഡ്ജും,ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയുമായ എസ്.ഷംനാദ് പദ്ധതി വിശദീകരിച്ചു.ജില്ലാ വർക്കിംഗ് പ്രസിഡന്റ് എ.എം.ദേവദത്തൻ അദ്ധ്യക്ഷനായി.പ്രസിഡന്റ് എൻ.അനന്തകൃഷ്ണൻ,ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ,പി.വിജയമ്മ,ജി.കൃഷ്ണൻകുട്ടി,ജി.സുരേന്ദ്രൻ പിള്ള,കെ.എൽ.സുധാകരൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.