വിമാനദുരന്തം: സ്വമേധയാ കേസെടുക്കണമെന്ന്

Saturday 14 June 2025 1:25 AM IST

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തും ഹർജിയും. രണ്ട് ഡോക്‌ടർമാരാണ് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്ക് കത്ത് അയച്ചത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും,​ പരിക്കേറ്റവർക്കും വേഗത്തിൽ നഷ്‌ടപരിഹാരം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നാണ് ഡോ. സൗരവ് കുമാർ,​ ഡോ. ധ്രുവ് ചൗഹാൻ എന്നിവരുടെ കത്തിലെ ആവശ്യം. അപകടകാരണം കണ്ടെത്താൻ സമഗ്ര അന്വേഷണമുണ്ടാകണം. അഭിഭാഷകനായ രാജ്പുത് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു.