നോവായി ഖുശ്ബു: മരിച്ചവരിൽ നവവധുവും
Saturday 14 June 2025 1:28 AM IST
അഹമ്മദാബാദ്: കഴിഞ്ഞ ജനുവരിയിലായിരുന്നു 21കാരിയായ ഖുശ്ബുവിന്റെ വിവാഹം. രാജസ്ഥാനിലെ ബലോതാര സ്വദേശിയായ അവൾ ഭർത്താവ് വിപുലിനെ കാണാനായാണ് ലണ്ടനിലേക്ക് പുറപ്പെട്ടത്. വിവാഹത്തിനു പിന്നാലെ ലണ്ടനിലേക്ക് പോയതാണ് വിപുൽ. അവരുടെ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് കത്തിയമർന്നു.ലണ്ടനിൽ ഡോക്ടറാണ് വിപുൽ. വിവാഹശേഷം വിപുലിന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു ഖുശ്ബു, പാസ്‌പോർട്ടും യാത്രാ രേഖകളും തയ്യാറാക്കി ദിവസങ്ങൾ എണ്ണിയാണ് യാത്രയ്ക്കായി കാത്തിരുന്നത്. യാത്രയാക്കും മുമ്പ് ഖുശ്ബുവിനൊപ്പം വിമാനത്താവളത്തിനു മുമ്പിൽ നിൽക്കുന്ന ചിത്രം പിതാവ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു.