സഹായത്തിന് മലയാളി സമാജം

Saturday 14 June 2025 1:28 AM IST

ന്യൂഡൽഹി: വിമാനദുരന്ത സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് അഹമ്മദാബാദ് മലയാളി സമാജവും സജീവം. മൃതദേഹം തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന വേണ്ടിവരുമെന്ന് രഞ്ജിത നായരുടെ ബന്ധുക്കളെ അറിയിച്ചത് സമാജം പ്രസിഡന്റ് സി. ഗിരീഷാണ്. അവരെ ആശുപത്രിയിലെത്തിക്കാൻ ഏർപ്പാടും ചെയ്‌തിട്ടുണ്ടെന്ന് ഗിരീഷ് പറഞ്ഞു.