അച്ഛനുവേണ്ടി പൈലറ്റ് ജോലി ഉപേക്ഷിക്കാനിരിക്കെ ദുരന്തം

Saturday 14 June 2025 1:35 AM IST

മുംബയ്: അച്ഛനെ പരിചരിക്കാൻ ജോലി ഉപേക്ഷിക്കാൻ പോകുന്നു-ദുരന്തത്തിന് മൂന്ന് ദിവസം മുമ്പാണ് എയർ ഇന്ത്യ വിമാനത്തിന്റെ ക്യാപ്റ്റൻ സുമീത് സബർവാൾ അച്ഛനോട് ഇക്കാര്യം പറയുന്നത്. മകൻ ഇനി വരില്ല. മുംബയിലെ വീട്ടിൽ അസുഖ ബാധിതനായ ആ വൃദ്ധൻ ഒന്നു വിതുമ്പാൻ പോലുമാകാതെ ഇരിക്കുകയാണ്...

വിമാനം ലണ്ടനിലേക്ക് പുറപ്പെടും മുൻപ് സുമീത് വിളിച്ചിരുന്നു. ലണ്ടനിലെത്തിയ ശേഷം വിളിക്കാമെന്നു പറഞ്ഞു. ഇനി വിളി വരില്ല.

പിതാവിനെ പരിചരിക്കാനായി വിവാഹംപോലും വേണ്ടെന്നുവച്ചയാളാണ് സുമീത്. രണ്ടു വർഷങ്ങൾക്കു മുമ്പ് അമ്മ മരിച്ചു. പൈലറ്റുമാർക്ക് പരിശീലനം നൽകുന്ന ലൈൻ ട്രെയിനിംഗ് ക്യാപ്റ്റനാണ് 56കാരനായ സുമീത്. 8000 മണിക്കൂറിലധികം വിമാനം പറത്തി പരിചയമുണ്ട്. പുഷ്കരാജ് ഡി.ജി.സി.എയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.