ക്രഷിലേയ്ക്ക് വർക്കർ, ഹെൽപ്പർ നിയമനം 

Sunday 15 June 2025 12:41 AM IST

മുണ്ടക്കയം : മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ വരിക്കാനി അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് വർക്കർ, ഹെൽപ്പർ തസ്തികയിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. വർക്കർ തസ്തികയിലേയ്ക്ക് പ്ലസ് ടുവും, ഹെൽപ്പർ തസ്തികയിലേയ്ക്ക് എസ്.എസ്.എൽ.സിയുമാണ് യോഗ്യത. പ്രായം : 18- 35. മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായിരിക്കണം. അവസാന തീയതി : 23. വിശദ വിവരങ്ങൾക്ക് മുണ്ടക്കയം കൃഷിഭവന് സമീപം പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം.