വിജയികളെ അനുമോദിച്ചു

Sunday 15 June 2025 12:45 AM IST

ചിറക്കടവ് : സഹകരണ ജനാധിപത്യവേദി ചിറക്കടവ് മണ്ഡലം സമ്മേളനം സഹകരണബാങ്ക് കോൺഫറൻസ് ഹാളിൽ ജില്ലാ ചെയർമാൻ ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.ജീരാജ് അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണയൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.പി.സതീഷ്ചന്ദ്രൻനായരെ അഡ്വ.എം.എസ്.മോഹൻ ആദരിച്ചു. സർക്കിൾ സഹകരണയൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച അഡ്വ.അഭിലാഷ് ചന്ദ്രൻ, ലാജി തോമസ്, അഡ്വ.സുനിൽ തേനംമാക്കൽ, ബോബി കെ.മാത്യു, പ്രകാശ് പുളിക്കൻ, എം.ജെ.ആനിയമ്മ, മെജോ സഖറിയാസ് തുടങ്ങിയവരെയും, വിവിധ മേഖലകളിൽ പ്രതിഭകളായവരെയും ചടങ്ങിൽ അനുമോദിച്ചു.