ക്രിയേറ്റീവ് കോർണർ
Sunday 15 June 2025 12:50 AM IST
ഈരാറ്റുപേ ട്ട: ഗവ എച്ച്.എസ്.എസ് ഈരാറ്റുപേട്ട ക്രിയേറ്റീവ് കോർണറിന്റെയും ഓഡിറ്റോറിയത്തിന്റേയും ഉദ്ഘാടനവും, വിജയോത്സവവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. എസ്.എസ്.എൽ.സി ഉന്നത വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. കുട്ടികൾക്ക് തൊഴിൽ പരിശീലനം, തയ്യൽ, കുക്കിംഗ്, സോഫ നിർമ്മാണം, വയറിംഗ്, പ്ലംബിഗ്, ഫാഷൻ ഡിസൈനിംഗ്, കേക്ക് നിർമ്മാണ പരീശിലനം നൽകുന്നതിനായാണ് ക്രിയേറ്റീവ് കോർണർ. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്‌സൺ സുഹ്ര അബ്ദുൾഖാദർ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബി.പിസി ബിൻസ് ജോസഫ് പദ്ധതി വിശദീകരണം നടത്തി.