സഹകരണ നിയമം ഏകദിന ക്ലാസ്

Sunday 15 June 2025 1:00 AM IST

വൈക്കം: വൈക്കം താലൂക്ക് കോ-ഓപ്പറേ​റ്റീവ് സൊസൈ​റ്റി സെക്രട്ടറീസ് ഫോറത്തിന്റെ നേതൃത്വത്തിൽ 'സഹകരണ നിയമം ചട്ടം ഭേദഗതി' വിഷയത്തിൽ ഏകദിന പഠനക്ലാസ് സംഘടിപ്പിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന ക്ലാസ് ഓഫീസ് ഇൻസ്‌പെക്ടർ സജിൽ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറീസ് ഫോറം പ്രസിഡന്റ് വി.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.വി. വിനോയ്, സെക്രട്ടറീസ് ഫോറം സെക്രട്ടറി വി.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സഹകരണ വകുപ്പ് സീനിയർ ഇൻസ്‌പെക്ടർ യു.എം. ഷാജി ക്ലാസ് നയിച്ചു.