ബ്രാഹ്മണസഭ വാർഷികം

Sunday 15 June 2025 12:02 AM IST

വൈക്കം : കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെ വാർഷിക പൊതുയോഗവും, ഉപസഭ അംഗങ്ങളുടെ കുട്ടികളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും, പഠനോപകരണ വിതരണവും വൈക്കം സമൂഹം ഹാളിൽ നടത്തി. ബ്രാഹ്മണസഭ ജില്ല പ്രസിഡന്റ് എസ്. ലക്ഷ്മണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപസഭ പ്രസിഡന്റ് പി. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഉപസഭ സെക്രട്ടറി കെ.സി. കൃഷ്ണമൂർത്തി, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യം അംബികാവിലാസ്, സന്ധ്യ ബാലചന്ദ്രൻ, പ്രിയ അയ്യർ, ട്രഷറർ ഗോപാലകൃഷ്ണൻ ഇരുമ്പൂഴിക്കുന്ന്, വാസന്തി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.