ഈ നക്ഷത്രക്കാരാണ് നിങ്ങളെങ്കിൽ രാജയോഗം മാത്രം; ഉന്നതസ്ഥാനവും വിദേശയാത്രയ്ക്ക് യോഗവും

Saturday 14 June 2025 5:38 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ജൂൺ 15 - 1200 മിഥുനം 1 ഞായറാഴ്ച (രാതി 0 മണി 21 മിനിറ്റ് 27 സെക്കന്റ് വരെ ഉത്രാടം ശേഷം തിരുവോണം നക്ഷത്രം )

അശ്വതി: സഹപ്രവര്‍ത്തകരുടെ സഹകരണമില്ലായ്‌മ, വിരഹം, സ്ഥാനഭ്രംശം, സാമ്പത്തികം അധികമായി ചെലവാകും. അനാവശ്യ ധനച്ചെലവുകള്‍ ഒഴിവാക്കുക. പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

ഭരണി : വഴക്കുകള്‍, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്തില്‍ ദോഷാനുഭവങ്ങൾ, കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക.

കാര്‍ത്തിക :ലോണ്‍ അനുവദിച്ചു കിട്ടും, ദീര്‍ഘ നാളായി കൊണ്ടുനടന്ന മോഹങ്ങള്‍ പൂവണിയും, ശുപാര്‍ശ, ജാമ്യം നില്‍ക്കല്‍ എന്നിവ ഗുണം ചെയ്യും.

രോഹിണി : അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണം, കുടുംബ ജീവിതം കൂടുതല്‍ ആനന്ദകരമാകും,ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

മകയിരം : പ്രണയത്തില്‍ ചെന്നുചാടരുത്,കുടുംബസ്വത്ത് ലഭിക്കും. അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും, രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വിധേയമായി പ്രവര്‍ത്തിക്കും.

തിരുവാതിര : ധനവരവ്, സ്ഥാനമാനങ്ങള്‍, സൗഭാഗ്യം, യശസ്സ്, കീര്‍ത്തി വസ്ത്രാഭരണലാഭം, ആദരവ് ലഭിക്കും, ഭൂസ്വത്ത് ലഭിക്കാന്‍ യോഗം,അനുകൂലസ്ഥലത്ത് ലഭിക്കും.

പുണര്‍തം : ജോലി തേടുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, അന്യവ്യക്തിയുടെ സഹായത്താല്‍ കാര്യങ്ങള്‍ നടന്നുപോകും, ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിക്കും.

പൂയം : വിദ്യാര്‍ത്ഥികള്‍ക്ക് ഭാഗ്യാനുഭവങ്ങള്‍, ധന ലാഭം വസ്ത്ര ലാഭം പുരസ്ക്കാരങ്ങള്‍ എന്നിവ ലഭിക്കും, ജല യാത്ര നടത്താന്‍ യോഗം, അവിവാഹിതര്‍ക്ക് പുതിയതും അനുകൂലവുമായ ആലോചനകള്‍ വരും.

ആയില്യം : സന്താനലാഭം, ഉപരിപഠനത്തില്‍ മികവ് പ്രകടിപിക്കും, ലോട്ടറി, ചിട്ടി, വായ്പ എന്നിവ ലഭിക്കും, ഇഷ്ട ജനങ്ങളില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കും.

മകം : വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങിയവര്‍ക്ക് അനുകൂലമല്ല, പൊതു രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചില കേസുകളിലുള്‍പ്പെടും. അഗ്നി വിഷ സംബന്ധമായ അപകടത്തിന് സാധ്യത.

പൂരം : അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക, പ്രതിസന്ധി നിറഞ്ഞകാലഘട്ടമാണ്, ഉദ്യോഗത്തിലും വ്യാപാരത്തിലും ഉള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം.

ഉത്രം : ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം, ദിനചര്യകളില്‍ വ്യതിയാനമുണ്ടാകും, എല്ലാ കാര്യങ്ങള്‍ക്കും തടസ്സം അനുഭവപ്പെടും.

അത്തം : രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂക്ഷമത പുലര്‍ത്തണം, ഓഹരി വിപണിയില്‍ പണം നഷ്ടം വരും,അഗ്‌നിയെ സൂക്ഷിക്കണം. വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം.

ചിത്തിര : നിഗൂഢപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്, ശത്രുവിന്റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണം, ഇഷ്ടജന സഹവാസം,ആഗ്രഹവും അഭിലാഷവും നടക്കും.

ചോതി : കര്‍മ്മരംഗത്ത് അംഗീകാരവും അഭിനന്ദനവുംകിട്ടും, ഗൃഹം, വാഹനം എന്നിവ പരിഷ്‌ക്കരിക്കും, മാരക പ്രവര്‍ത്തികളുടെ കുറ്റം ഏല്‍ക്കേണ്ടി വരും.

വിശാഖം : തൊഴില്‍പരമായി മുന്നേറ്റം, സാമ്പത്തിക വിഷമങ്ങള്‍ക്ക് ശമനമുണ്ടാകും, ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണ, ഇഷ്ട ജനത്തില്‍ നിന്നും ഗുണാനുഭവം.

അനിഴം : വിദേശ ജോലിക്ക് സാധ്യത, മാധ്യമങ്ങളില്‍ ശോഭിക്കും, അന്തസ് നിലനിര്‍ത്തും, വാക്ക് പാലിക്കും, കലാ സാഹിത്യ പ്രവര്‍ത്തനം മൂലം മേന്മ ഉണ്ടാകും.

കേട്ട : കലാകായിക പ്രവര്‍ത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും ലഭിക്കും, നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും, പുതിയ കരാര്‍ ജോലിയില്‍ ഒപ്പുവയ്ക്കും, ചിലകാലാഭിലാഷങ്ങള്‍ പൂവണിയും.

മൂലം : പുണ്യ സങ്കേതങ്ങള്‍ സന്ദര്‍ശിക്കും.ശത്രുക്കളുടെ ശല്യം കുറയും, ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കും,അത്ഭുതകരമായ ഉയര്‍ച്ച ഉണ്ടാകും,ആരോഗ്യ നിലയില്‍ പ്രത്യേക ശ്രദ്ധ വേണം.

പൂരാടം : പുതിയ ഉദ്യോഗം ലഭിക്കും, ഉന്നത വിദ്യാഭ്യാസത്തിന് ജാതകനും സന്താനതിനും സാധ്യത, കുടുംബാംഗങ്ങളില്‍പെട്ടവരുടെ സഹകരണവും സഹോദരസ്ഥാനീയരുടെ സഹായവും ഇഷ്ട്ടജന സഹായവും ലഭിക്കും.

ഉത്രാടം : കര്‍മ്മരംഗത്ത് ഉന്നതസ്ഥാനം ലഭിക്കും, കേസില്‍ അനുകൂല വിധിയുണ്ടാകും, ശാന്തിയും സമാധാനവും, വിദേശ പര്യടനത്തിന് യോഗ്യത കാണുന്നു, പുതിയ തൊഴില്‍ പരിശീലിക്കും, രോഗങ്ങളില്‍ നിന്നും മുക്തി നേടും.

തിരുവോണം : കലാസാമൂഹിക സാംസ്കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയും, ശത്രുക്കളുമായി ഉണ്ടായിരുന്ന പിണക്കം തീരും‍ ,ശിക്ഷാനടപടികളിൽ നിന്നും മോചനം‍ ,പ്രണയബന്ധങ്ങളിൽ വിജയം.

അവിട്ടം : കുടുംബ ജീവിതം ഭദ്രമായിരിക്കില്ല, വൃത്തിയില്ലായ്‌മ ഉള്ളതിനാൽ കുടുംബത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കും, ഭയം, അപമാനം, ജീവിതത്തിലെ അസ്ഥിരത, അപവാദങ്ങള്‍, , സാമ്പത്തിക ബാദ്ധ്യത.

ചതയം : അന്യഗൃഹ വാസം, നേത്ര ഉദര രോഗം, വിനോദങ്ങളില്‍ അമിത താത്പര്യം, ആരോഗ്യ വര്‍ധനവിന് പുതിയ ചികിത്സാരീതിയും, യോഗമുറയും അഭ്യസിക്കുക, നല്ല ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവ ലഭിക്കും.

പൂരുരുട്ടാതി : ഭാര്യാപുത്രാദികള്‍ക്ക്‌ രോഗദുരിതങ്ങള്‍, കുടുംബകലഹം, വീടിനും വാഹനത്തിനും കേടുപാടുകൾ, മംഗളകര്‍മ്മ തടസം, പ്രവര്‍ത്തന രംഗത്ത് പരാജയം നേരിടും.

ഉത്രട്ടാതി : ഭാര്യഗൃഹത്തില്‍ ദോഷാനുഭവങ്ങള്‍, ബന്ധുക്കളുമായി തര്‍ക്കങ്ങള്‍, കലഹങ്ങള്‍, അപകടങ്ങൾ, വീടു വിട്ടുപോകുക, ധനനഷ്ടം, തസ്‌കരശല്യം അന്യദേശവാസം, കുടുംബബാധ്യതകള്‍.

രേവതി : മുന്‍കോപം, നീചപ്രവൃത്തികള്‍ ചെയ്യുകയും ചെയ്യിക്കുകയും ചെയ്യും, മാതാപിതാക്കളും ഭാര്യാപുത്രാദികളുമായി കലഹം, പൊലീസ്‌ കേസ്, ജോലിയില്‍ കൃത്രിമം കാണിയ്‌ക്കുക, സ്ഥാനചലനം, ജോലി നഷ്ടപ്പെടും, സൂക്ഷിക്കണം.