എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
Sunday 15 June 2025 12:45 AM IST
കൊച്ചി: സിറ്റി പൊലീസ് പരിധിയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായി. പാലാരിവട്ടം സ്റ്റേഡിയം ലിങ്ക്റോഡിന് സമീപം പൈപ്പ്‌ലൈൻ റോഡ് ഭാഗത്ത് കൊച്ചി സിറ്റി ഡാൻസഫ് നടത്തിയ പരിശോധനയിൽ 4.63 ഗ്രാം എം.ഡി.എം.എയുമായി അരൂർ കുന്നത്തുപറമ്പിൽ ജോബിൻ ജോസഫിനെ (31) പിടികൂടി.
പൊന്നാരിമംഗലം റെയിൽവേ മേൽപ്പാലത്തിന് സമീപം മുളവുകാട് പൊലീസ് നടത്തിയ പരിശോധനയിൽ 0.53 ഗ്രാം എം.ഡി.എം.എയുമായി മാള പുത്തൻച്ചിറ വല്ലത്തുപ്പടി വി.എ.അസ്‌ലം (31), വയനാട് കരുവന്താനം സ്വദേശി അഭിജിത് (30) എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.