അനുമോദനവും കരിയർ ഗൈഡൻസും 17ന്

Saturday 14 June 2025 7:22 PM IST

കാസർകോട്: പ്രവാസികളുടെ മക്കളായ വിദ്യാർത്ഥികൾക്കായി കേരള പ്രവാസി ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'വിക്ടറി സമ്മിറ്റ് 25' 17ന് ഉച്ചയ്ക്ക് രണ്ടിന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ

സംഘടിപ്പിക്കും. എസ്.എസ്.എൽ.സി,പ്ളസ് ടു ഉന്നതവിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും ഇതിന്റെ ഭാഗമായി നടക്കും.മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്യും.എ.പി.ജാഫർ എരിയാൽ അദ്ധ്യക്ഷത വഹിക്കും. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. മുഖ്യാതിഥിയായി സംബന്ധിക്കും. ട്രെയിനറും കരിയർ വിദഗ്ധനുമായ ഡോ.ബാസിം ഗസാലി കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകും. വാർത്ത സമ്മേളനത്തിൽ ജാഫർ എരിയാൽ,മുനീർ പി. ചെർക്കളം, കുഞ്ഞാമു ബെദിര,കാദർ ഹാജി ചെങ്കള,ഹസൈനാർ ഹാജി തളങ്കര,മജീദ് സന്തോഷ് നഗർ, ബഷീർ ബംബ്രാണി എന്നിവർ പങ്കെടുത്തു.