കെ.എസ്.എസ്.പി.എ സമ്മേളനം

Saturday 14 June 2025 7:23 PM IST

പയ്യാവൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ എരുവേശി മണ്ഡലം അർദ്ധവാർഷിക സമ്മേളനവും പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പും ചളിമ്പറമ്പ് സുരഭി ഓഡിറ്റോറിയത്തിൽ സജീവ്‌ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.എ മണ്ഡലം പ്രസിഡന്റ് ഏബ്രഹാംതോമസ് അദ്ധ്യക്ഷത വഹിച്ചു.ഏരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി പാട്ടത്തിൽ സുഖദേവൻ പുതിയ അംഗങ്ങളെ ഷാൾ അണിയിച്ചു. ടി.ടി.മനോഹർ, പ്ലസ് ടു ഉന്നതവിജയികളായ നിത മനോജ്, ജെയിൻജോൺസൺ, ജിയന്ന വർഗീസ് എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.പി.ചന്ദ്രാഗദൻ ആദരിച്ചു. ജില്ലാജോയിന്റ് സെക്രട്ടറി എം.പി.കുഞ്ഞുമൊയ്തീൻ,ജോസ് അഗസ്റ്റിൻ,ജോസ്‌ മേമടം, കെ.ബാബു, വിത്സൺ മാത്യു, എം.എം.ലീല, ബാബുക്കുട്ടിജോർജ്, സാലിജോസ്, ഷീൻ എബ്രഹാം, പി.ജെ.സ്‌കറിയ,ടോമി മാത്യു എന്നിവർ പ്രസംഗിച്ചു.