കെ.വി.രത്നദാസ് അനുസ്മരണം
തളിപ്പറമ്പ്: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.വി.രത്നദാസ് അനുസ്മരണവും യൂണിറ്റ് സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടന്ന അനുസ്മരണ പരിപാടി സംസ്ഥാന സെക്രട്ടറി നസീർ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണിമാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സുധീർ മേനോൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി റെന്നി കെ മാത്യു, അഡ്വ.എസ്.മമ്മു, സി ലക്ഷ്മണൻ, ടി.വി.രവിചന്ദ്രൻ, സുനിൽ ചക്കരക്കൽ, പി.രഘു, കെ.രാജീവൻ, ടി.അശോകൻ, എൻ.കെ.സുധാകരൻ, ബിജു മട്ടന്നൂർ, രാജേഷ് പഴയങ്ങാടി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സംഗീത് മഠത്തിൽ സ്വാഗതവും ജില്ലാ ട്രഷറർ പി.സുനിൽ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന തളിപ്പറമ്പ് നോർത്ത് യൂണിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി നസീർ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ടി.വി.ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. സി.വി.ഇന്ദുചൂഡൻ സ്വാഗതവും കെ.എം.ദിനേശൻ നന്ദിയും പറഞ്ഞു.