പി കോരൻ ചരമ വാർഷികദിനം
Saturday 14 June 2025 7:28 PM IST
കാസർകോട് :പ്രമുഖ സോഷ്യലിസ്റ്റ്, ജനതാദൾ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്, പാർലിമെന്റ് ബോർഡ് ചെയർമാൻ, ഗ്രന്ഥശാലയുടെ സംസ്ഥാന കൺട്രോൾ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച പി.കോരൻ മാസ്റ്ററുടെ ഏഴാം ചരമവാർഷിക ദിനത്തിൽ ആർ.ജെ.ഡി.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ആർ.ജെ.ഡി.ജില്ലാ പ്രസിഡന്റ് വി.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സിദ്ധിഖ് അലി മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.വി.ഗണേശൻ, മുഹമ്മദ് സാലി, അഡ്വ.കെ.വി.രാമചന്ദ്രൻ ,ചന്ദ്രശേഖരൻ പെരിയ, ഫവാസ് ഇബ്രാഹിം, ദാമോദരൻ ആരിക്കാടി, ടി.കെ.നസീർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഹമ്മദലി കുമ്പള സ്വാഗതം പറഞ്ഞു.