കുടുംബശ്രീ 'പ്രാണ" രക്തദാനക്യാമ്പ്
കാഞ്ഞങ്ങാട് : കുടുംബശ്രീ ജില്ലാമിഷൻ കാസർകോട് നേതൃത്വത്തിൽ പ്രാണ എന്ന പേരിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള മുഖ്യാതിഥിയായി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ ഡി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സി ഡി.എസ് ചെയർപേഴ്സൺമരായ സൂര്യ ജാനകി, സനൂജ തുടങ്ങിയവർ സംസാരിച്ചു. രക്തദാനം നടത്തിയവർക്ക് കുടുംബശ്രീയുടെ ഉപഹാരവും നൽകി. ജില്ലാ മിഷൻ കോഡിനേറ്റർ ഇൻ ചാർജ് സി എച്ച്.ഇക്ബാൽ സ്വാഗതവും കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സുജിനി നന്ദിയും പറഞ്ഞു.കുടുംബശ്രീ 27 ആം വാർഷികാഘോഷ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 42 സി ഡി.എസിലെ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ പങ്കാളികളായി. ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത് .