ഓണക്കനി നിറപൊലിമ പദ്ധതി ഉദ്ഘാടനം

Saturday 14 June 2025 7:37 PM IST

പഴയങ്ങാടി:ഏഴോം ഗ്രാമപഞ്ചായത്ത് സി ഡി.എസ് നേതൃത്വത്തിൽ ഓണക്കനി നിറപൊലിമ പദ്ധതിയുടെ ഉദ്ഘാടനം കോട്ടക്കീലിൽ ജില്ല പഞ്ചായത്ത് മെമ്പർ സി പി.ഷിജു നിർവഹിച്ചു. ഓണത്തിന് വിളവെടുപ്പ് ലക്ഷ്യമിട്ടാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. ചെണ്ടുമല്ലി, വാടാർ മല്ലിക എന്നിവയാണ് സമത, സ്ഫടികം എന്നീ ജെ. എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ.എൻ.ഗീത, വാർഡ് മെമ്പർ കെ.വി.രാജൻ , കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.ഷമീന , ജില്ലാ പ്രോഗ്രാം മാനേജർ സൈജു പത്മനാഭൻ, കൃഷിഭവൻ ഉദ്യോഗസ്ഥരായ കെ.പി.മഹേഷ്, കുസുമം തോമസ്, സി.ജിഷ , സി ആർ.പി ശ്രീന തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സി ഡി.എസ് ചെയർപേഴ്സൺ ലത സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി മൗവ്വനാൽ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.