അജിത്തും ആദിക് രവിചന്ദ്രനും വീണ്ടും
Sunday 15 June 2025 3:17 AM IST
ഗുഡ് ബാഡ് അഗ്ളിക്കുശേഷം അജിത്തും സംവിധായകൻ ആദിക് രവിചന്ദ്രനും ഒരുമിക്കുന്നു. അജിത്ത് 64 എന്ന് താത്കാലികമായി പേരിട്ട ചിത്രം മൈത്രി മൂവിമേക്കേഴ്സ് ആണ് നിർമ്മാണം. ഗുഡ്ബാഡ് അഗ്ളി നിർമ്മിച്ചതും മൈത്രി മൂവി മേക്കേഴ്സാണ്. അജിത്ത് ഫാൻ ബോയ് ആണ് ആദിക് രവിചന്ദ്രൻ. ഇരുവരും ഒരുമിച്ച ആദ്യ ചിത്രമാണ് ഗുഡ് ബാഡ് അഗ്ളി. മുംബയിലെ അധോലോക നായകൻ റെഡ് ഡ്രാഗൺ എന്നറിയപ്പെടുന്ന എ.കെ എന്ന കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിച്ചത്. അജിത്തും തൃഷയും ഒരുമിച്ച് അഭിനയിച്ച ആറാമത്തെ ചിത്രമാണ് . വിശാലും ഇരട്ട വേഷത്തിൽ എസ്. കെ സൂര്യയും അഭിനയിച്ച് ശ്രദ്ധേയമായ മാർക്ക് ആന്റണിക്കുശേഷം ആദിക് രവിന്ദ്രൻ അജിത്തുമായി കൈകോർക്കുകയായിരുന്നു.