അമ്മയാകാൻ ഒരുങ്ങി ദുർഗ കൃഷ്ണ
അമ്മയാകാൻ ഒരുങ്ങുന്നുവെന്ന വിശേഷം പങ്കുവച്ച് നടി ദുർഗ കൃഷ്ണ. ദുർഗ തന്നെയാണ് ഈ വിശേഷം ആരാധകരെ അറിയിച്ചത്. ജീവിതത്തിലെ രണ്ട് സർപ്രൈസുകൾ, എന്റെ രണ്ട് രഹസ്യങ്ങൾ. എന്റെ ജീവിതത്തിലെ വലിയൊരു അധ്യായം തുടങ്ങിയത് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വച്ചാണ്. എന്റെ ഉണ്ണിയേട്ടൻ ആദ്യമായി വിവാഹം എന്നപോലെ മാല ചാർത്തിയത് ഇവിടെ വച്ചാണ്.
ഒരു രീതിയിൽ പറഞ്ഞാൽ അൺ ഒഫീഷ്യൽ മാര്യേജ്. അതിനുശേഷം കുറച്ചുവർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങളുടെ ഔദ്യോഗികമായ വിവാഹം നടന്നത്. അതിനിടയിലിതാ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിലേക്ക് ഞാനും ഏട്ടനും കടക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാതെ പുതിയൊരു സർപ്രൈസ്. ആദ്യം ചോറ്റാനിക്കര ഭഗവതിയെ തന്നെ അറിയിക്കാമെന്ന് കരുതി. അതിനുശേഷം കുടുംബം എന്ന പോലെ നിങ്ങളെയും. യെസ് മി ആർ പ്രഗനന്റ്. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും സ്നേഹവും കൂടെയുണ്ടാവണം. വളരെയധികം സന്തോഷത്തോടെ നിങ്ങളുടെ സ്വന്തം ദുർഗ കൃഷ്ണ. ദുർഗയുടെ വാക്കുകൾ. 2021 ഏപ്രിൽ ആയിരുന്നു ദുർഗകൃഷ്ണയും നിർമ്മാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം.