പരസഹായം പത്രോസ് ഫസ്റ്റ് ലുക്ക് പുറത്ത്
തോമസ് ചേനത്ത് പറമ്പിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരസഹായം പത്രോസ് എന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഷൈന നായർ, ഷിയാസ്, സാംസൺ പോൾ, ദുർഗ്ഗ, ഷൈലജു മോനുട്ടി, ബിന്ദു കൃഷ്ണ, മജ്ജ ജീജീ, ജോർജ് കാച്ചപ്പിള്ളി, ജ്യോതിഷ് നടവരമ്പ്, വിഷ്ണു കട്ടപ്പന, തോമസ് പാദുവ, ബെന്നി പുതുക്കാട്, സ്മിത സുനിൽകുമാർ, സുവർണ്ണ മുരിയാട്, സതീഷ് മേനോൻ, ജ്യോതിക, ബിന്ദു ജോഷി, പ്രീത, ഷീല ജോയി, അന്ന ജെന്നി, റോണി, തോമസ് ചേനത്ത് പറമ്പിൽ, ബാലതാരങ്ങളായ ജെഫ്രിൻ സൽമാൻ, ഫാത്തിമ ഷെഹർബാൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന പത്രോസ് എന്ന ഗൃഹനാഥൻ, തന്റെ പരോപകാര പ്രവർത്തികൾ ചെയ്യുന്നതിനിടയിൽ യാദൃശ്ചികമായി നേരിടുന്ന പ്രശ്നങ്ങളാണ് ഇതിവൃത്തം. ക്രൈമും ഹൊററും ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന വെബ് സീരീസ് റിലീസിനൊരുങ്ങുന്നു. ഛായാഗ്രഹണം: ആലപ്പി ജോസ്, എഡിറ്റർ: പ്രകാശ് കെ.പി, സംഗീതം: ഷൈജു അവറാൻ, ഗാനരചന: രാജു വിജയൻ, തോമസ് ചേർത്ത്പറമ്പിൽ, കലശിവൻ വലപ്പാട്, മേക്കപ്പ്: ബിനിഷ, തനോജ്, അസോസിയേറ്റ് ഡയറക്ടർ:സാംസൺ പോൾ, കോറിയോഗ്രാഫി: ശ്രീകുമാർ ഇരിങ്ങാലക്കുട, പ്രൊഡക്ഷൻ കൺട്രോളർ: ജസ്റ്റിൻ ജോർജ്. പി.ആർ.ഒ: എ.എസ് ദിനേശ്.