ചത്താ പച്ച പുരോഗമിക്കുന്നു
അർജുൻ അശോകനെ നായകനാക്കി നവാഗതനായ അദ്വൈത് നയ്യാർ സംവിധാനം ചെയ്യുന്ന ചത്താ പച്ച: റിംഗ് ഓഫ് റൗഡീസിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. ഡബ്ല്യു.ഡബ്ല്യു.ഇ സ്റ്റൈലിൽ ഗുസ്തിയുടെ തനത് ത്രില്ലും ഡ്രാമയും നർമവും നിറഞ്ഞൊരു ചിത്രമായിരിക്കും ചത്ത പച്ച. റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, ലക്ഷ്മി മോനോൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. റീൽ വേൾഡ് എന്റർടെയിൻമെന്റിന്റെ ബാനറിൽ രമേശ് & റിതേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. റീൽ വേൾഡിനോടൊപ്പം, മമ്മൂട്ടി കമ്പനിയുടെ എം.ഡി ജോർജ് സെബാസ്റ്റിയനും, സുനിൽ സിങ്ങും കൈകോർത്തിട്ടുണ്ട് എന്നത് ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ. തിരക്കഥ: സനൂപ് തൈക്ക്കുടം. പ്രശസ്ത സംഗീത സംവിധായകരായ ശങ്കർ എഹ്സാൻ ലോയ് ടീം ആദ്യമായി മലയാള സിനിമയിലേക്കെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗാനങ്ങൾ: വിനായക് ശശികുമാർ, പശ്ചാത്തലസംഗീതം: മുജീബ് മജീദ്. എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ. വസ്ത്രാലങ്കാരം: മെൽവി.ജെ, മേക്കപ്പ്: റോണക്സ് സേവ്യർ, കലസംവിധാനം: സുനിൽ ദാസ്. ആക്ഷൻ കൊറിയോഗ്രാഫി: കലൈ കിങ്സനാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: ആരിഷ് അസ്ലമും ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ.