നാടകരചന ശില്പശാല അപേക്ഷ ക്ഷണിച്ചു

Sunday 15 June 2025 12:00 AM IST

തൃശൂർ: കേരള സംഗീത നാടക അക്കാഡമിയുടെ നാടകരചന ശില്പശാലയിലേക്ക് അപേക്ഷിക്കാം. ജൂലായ് 31 മുതൽ ആഗസ്റ്റ് മൂന്ന് വരെ കോട്ടയം മീനച്ചിൽ ഭരണങ്ങാനം ഓശാന മൗണ്ടിൽ സംഘടിപ്പിക്കുന്ന നാടകരചനാ ശില്പശാലയുടെ ഡയറക്ടർ ടി.എം.അബ്രഹാമാണ്. 20 വയസിന് മുകളിൽ പ്രായമുള്ള നാടകകൃത്തുകൾക്കും നാടകപ്രവർത്തകർക്കും അക്കാഡമി വെബ്‌സൈറ്റ് വഴിയോ ഓൺലൈനായോ ഓഫ്‌ലൈനായോ ജൂലായ് ഏഴിനകം അപേക്ഷിക്കാം. 1000 രൂപയാണ് അപേക്ഷാ ഫീസ്. 25 പേരെയാണ് ശില്പശാലയിലേക്ക് തെരഞ്ഞെടുക്കുക. ഭക്ഷണം, താമസം എന്നിവ അക്കാഡമി നൽകും. ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കേണ്ട വിലാസം സെക്രട്ടറി, കേരള സംഗീത നാടക അക്കാഡമി,ചെമ്പൂക്കാവ്, തൃശൂർ 20. ഫോൺ: 9895280511 (പ്രോഗ്രാം ഓഫീസർ), 9495426570 (പ്രൊജക്ട് കോർഡിനേറ്റർ).