ബാലഗോകുലം ജില്ലാസമ്മേളനം ഇന്ന്
Sunday 15 June 2025 12:00 AM IST
തൃപ്രയാർ: ബാലഗോകുലം ഇരിങ്ങാലക്കുട ജില്ലാ സമ്മേളനം ഇന്ന് തൃപ്രയാറിൽ നടക്കും. രാധാകൃഷ്ണ കല്യാണ മണ്ഡപത്തിൽ രാവിലെ 10 ന് കലാപ്രതിഭ പൗർണ്ണമിലാൽ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷൻ പി.ഐ. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിക്കും. ബാലഗോകുലം ഉത്തര മേഖലാ സെക്രട്ടറി എൻ.വി. പ്രജിത്ത് മുഖ്യപ്രഭാഷണവും തൃപ്രയാർ കപിലാശ്രമം മഠാധിപതി സ്വാമി തേജസ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളെ ആദരിക്കും. തുടർന്ന് പ്രതിനിധി സമ്മേളനം. വാർത്താസമ്മേളനത്തിൽ കെ. ദിനേശ് രാജ, ടി.എം സത്‌ലജ് ക്യഷ്ണ, സി.എസ് മാളവിക, കെ. സുനിൽകുമാർ, വിജയൻ നമ്പിക്കടവ് എന്നിവർ പങ്കെടുത്തു.