ആറായിരത്തോളം കേസുകൾ തീർപ്പാക്കി

Sunday 15 June 2025 12:00 AM IST

തൃശൂർ: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോക് അദാലത്തിൽ ആറായിരത്തോളം കേസുകൾ തീർപ്പാക്കി. 22 കോടിയോളം രൂപയുടെ വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്. പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് പി.പി. സൈതലവി, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി /സബ് ജഡ്ജ് സരിത രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. എം.എ.സി.ടി ജഡ്ജ് സി.ആർ. രവിചന്ദർ, രണ്ടാം അഡിഷണൽ ജില്ലാ ജഡ്ജ് കെ.എം. രതീഷ് കുമാർ, റിട്ട. ജില്ലാ ജഡ്ജ് പി.എസ്. അനന്തകൃഷ്ണൻ, റിട്ട. ജില്ലാ ജഡ്ജ് കെ. രവീന്ദ്ര ബാബു, രണ്ടാം അഡീഷണൽ സബ് ജഡ്ജ് കെ.എം. ശ്രീദേവി, പ്രിൻസിപ്പൽ മുൻസിഫ് ആൻ മേരി കുരിയാക്കോസ് മണലേൽ എന്നിവർ പരാതികളിൽ തീർപ്പു കല്പിച്ചു.