എൻ.എസ്.എസ് യൂണിറ്റ് രക്തദാന ക്യാമ്പ്

Sunday 15 June 2025 12:00 AM IST
രക്തദാന ക്യാമ്പില്‍ രക്തദാനംനടത്തിയ സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസീസിലെഎന്‍.എസ്. എസ് യൂണിറ്റ് അംഗങ്ങള്‍

കൊടകര: സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസീസിലെ എൻ.എസ്. എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ഫാ. ഡേവീസ് ചെങ്ങിനിയാടൻ ഉദ്ഘാടനം ചെയ്തു. ഡോ. ജോയ് കെ.എൽ.ഐ.എം.എ. ബ്ലഡ് ബാങ്ക് ടെക്‌നിക്കൽ സൂപ്പർ വൈസർ ടി.എസ്.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഐ.എം.എ. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. പ്രദീപ് കുമാർ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ അർജുൻ കൃഷ്ണ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ വർഷം 5 സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയ സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസീസിലെ എൻ.എസ്. എസ് യൂണിനെ അവാർഡ് നൽകി തൃശൂർ ഐ.എം.എ ആദരിച്ചു.