പഹൽഗാം ആക്രമണം; ആദിലിന്റെ ഭാര്യയ്ക്ക് ജോലി
Sunday 15 June 2025 12:58 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആദിൽ ഹുസൈന്റെ ഭാര്യ ഗുൽനാസ് അക്തറിന് ജോലി നൽകി സർക്കാർ.
ഹപത്‌നാർ പ്രദേശത്തുള്ള ആദിൽ ഷാ വീട്ടിലെത്തി ജമ്മു കാശ്മീർ ഗവർണർ മനോജ് സിൻഹ നിയമന ഉത്തരവ് കൈമാറി.പഹൽഗാം ഭീകരാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സയ്ദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരിലെ ഏക മുസ്ലിമും ആദിലാണ്. ടൂറിസ്റ്റുകള്‍ക്ക് കുതിര സവാരി നടത്തിയായിരുന്നു ഉപജീവനം. കുതിരപ്പുറത്ത് വിനോദ സഞ്ചാരികളെ കയറ്റിക്കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യാത്രികരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആദിൽ കൊല്ലപ്പെട്ടത്.
ആദിലിന്റെ കുടുംബത്തിന് സർക്കാർ ജോലി നൽകണമെന്ന് സർവകക്ഷിയോഗത്തിൽ പ്രമേയം പാസാക്കിയിരുന്നു. 28 പേരാണ് ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മലയാളിയായ ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു.