ബോധവത്കരണ സെമിനാർ

Sunday 15 June 2025 1:00 AM IST

അമ്പലപ്പുഴ: സംസ്ഥാന സന്നദ്ധ രക്തദാന സമിതിയും അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റിയും സംയുക്തമായി ബോധവത്ക്കരണ സെമിനാറും പൊതുസമ്മേളനവും നടത്തും. 16 ന് രാവിലെ 10ന് പുന്നപ്ര മാർ ഗ്രിഗോറിയസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പൊതുസമ്മേളനം ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. മാർ ഗ്രിഗോറിയോസ് വൈസ് പ്രിൻസിപ്പൽ .ഫാ.തോമസ് കാഞ്ഞിരവേലിൽ അദ്ധ്യക്ഷനാകും. സംസ്ഥാന രക്തദാന സമിതി പ്രസിഡൻ്റ് എം.മുഹമ്മദ് കോയ മുഖ്യ പ്രഭാഷണം നടത്തും. ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി പ്രമോദ് മുരളി സെമിനാർ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ, ന്യൂറോളജി വിഭാഗം മേധാവി ഡോ.സി.വി.ഷാജി എന്നിവരെ അനുമോദിക്കും.