സംഘാടക സമിതി രൂപീകരിച്ചു
Saturday 14 June 2025 10:02 PM IST
മാവേലിക്കര : മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി നയിക്കുന്ന മഹിള സാഹസ് കേരള യാത്രക്ക് കുറത്തികാട് ജംഗ്ഷനിൽ സ്വീകരണം നൽകുന്നതിനുള്ള സംഘാടക സമിതി രൂപീകരണയോഗം ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ.സുധീർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഇന്ദിര രാജു അദ്ധ്യക്ഷയായി. ചന്ദ്ര ഗോപിനാഥ്, ചിത്ര ഗോപാലകൃഷ്ണൻ, സജീവ് പ്രായിക്കര, ബിജു വർഗ്ഗീസ്, മനോജ് ഓലകെട്ടി, അഡ്വ.ശ്രീനാഥ്.ആർ, രാജമ്മ അജയകുമാർ, ബിജി മോഹൻദാസ്, സുജിത ബിനോജ്, ലൈല' ഇബ്രാഹിം, ഉമാദേവി, ശാന്തി തോമസ്, കെ.മഹാദേവൻ നായർ, ബി.വിജയകുമാർ, ശൈലജ, തുളസി പ്രസാദ്, ശ്രീജ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി രാജമ്മ അജയകുമാറിനെയും കൺവീനറായി ഇന്ദിരാ രാജുവിനെയും തെരഞ്ഞെടുത്തു.