വിജയോത്സവം ഉദ്ഘാടനം
Sunday 15 June 2025 12:02 AM IST
മാവേലിക്കര: വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആന്റ് സൈനിക് സ്‌കൂളിൽ 2025ലെ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ടുള്ള വിജയോത്സവം എയർ വൈസ് മാർഷൽ പി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാധിരാജ എഡ്യൂക്കേഷൻ ആന്റ് ചരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം.എൻ ശശിധരൻ അധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ബി.സന്തോഷ്, ട്രസ്റ്റ് മെമ്പർ മധുസൂദനൻ നായർ, വൈസ് പ്രിൻസിപ്പൽ ആർ.ഗീത, കോർഡിനേറ്റർ ജി.സന്ധ്യ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എ.ടി.വിജി സ്വാഗതവും അദ്ധ്യാപിക എസ്.രാജലക്ഷ്മി നന്ദിയും പറഞ്ഞു.