ശിശു സംരക്ഷണ യൂണിറ്റിൽ ഒഴിവ്
Sunday 15 June 2025 12:03 AM IST
ആലപ്പുഴ: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ വിവിധ തസ്തികകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രൊട്ടക്ഷൻ ഓഫീസർ (ഇൻസ്റ്റിറ്റ്യൂഷണൽ കെയർ), ചൈൽഡ് റസ്ക്യൂ ഓഫീസർ, ഒ.ആർ.സി പ്രൊജക്ട് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, കൗൺസലർ (ഗവ. ചിൽഡ്രൻസ് ഹോം മായിത്തറ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. പ്രായപരിധി ജൂൺ ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷ 19ന് വൈകിട്ട് അഞ്ചുമണിക്കകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോൺവെന്റ് സ്‌ക്വയർ, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477 2241644.