ദുരന്ത നിവാരണ പരിശീലനം
Sunday 15 June 2025 12:05 AM IST
ആലപ്പുഴ: നെഹ്റു യുവ കേന്ദ്ര ഓഫീസിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിന് സിവിൽ ഡിഫൻസ് ടീമിനെ തയ്യാറാക്കുന്നതിന് യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ച സൗജന്യ പരിശീലനം ലഭിക്കും. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ആർട്‌സ് ആൻഡ് സ്‌പോർട്ട് ക്ലബ് അംഗങ്ങൾ, മേരാ യുവ ഭാരത്, എൻ.വൈ.കെ.എസ്, എൻ.എസ്.എസ്, എൻ.സി.സി, റെഡ്‌ക്രോസ്, സന്നദ്ധസേന, ട്രോമ കെയർ വിഭാഗങ്ങളിലുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 8714508255.