സംസ്‌കാര കലാ സാംസ്‌കാരിക മേള
Sunday 15 June 2025 12:11 AM IST
ചേർത്തല:സംസ്‌കാരയുടെ ആഭിമുഖ്യത്തിൽ കലാ സാംസ്‌കാരിക മേളയും ആദരിക്കലും നഗരസഭ പ്രതിപക്ഷ നേതാവ് പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വെട്ടയ്ക്കൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. പി.വി.സലിയപ്പനെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.ജോയിന്റ് സെക്രട്ടറി ജോസ് ആറുകാട്ടി, പ്രോഗ്രാം കോ–ഓർഡിനേറ്റർ ബേബി തോമസ്, സുരേന്ദ്രൻ എഴുപുന്ന,കമലസനൻ വൈഷ്ണവം,പി.കെ.സെൽവരാജ്, സുലോചന,പ്രദീപ് കൊട്ടാരം എന്നിവർ സംസാരിച്ചു. സാഹിത്യ സംഗമത്തിൽ കെ.ആർ.സോമശേഖരപണിക്കർ,തണ്ണീർമുക്കം ഷാജി, അജിത അഴീക്കൽ,കപിൽദേവ്,ലീന രാജു,എം.ഡി.വിശ്വംഭരൻ,വേണു കടക്കരപ്പള്ളി,രവീന്ദ്രൻ എം.കെ.പ്രസന്നൻ,സരോജിനിയമ്മ തുടങ്ങിയവർ സൃഷ്ടികൾ അവതരിപ്പിച്ചു.