അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

Saturday 14 June 2025 10:54 PM IST

കൊല്ലം: മിനിലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഒഴുകുപാറ വൈദ്യശാലമുക്കിൽ ലോട്ടറി വിൽപ്പന നടത്തി വന്ന പൂതക്കുളം പഞ്ചായത്ത് ഓഫീസിന് സമീപം അനിതാ നിവാസിൽ പരേതനായ രഘുനാഥന്റെ ഭാര്യ ആനന്ദവല്ലിയാണ് (82) മരിച്ചത്. പരവൂർ പൊലീസ് കേസെടുത്തു. മക്കൾ: ലതിക, അനിത. മരുമക്കൾ: ബാബുരാജ്, രമാകാന്തൻ.