പ്ലാസ്റ്റിക് നർഡിൽ നീക്കി

Sunday 15 June 2025 1:58 AM IST

തിരുവനന്തപുരം: ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ സന്നദ്ധ പ്രവർത്തകർ കോവളം ബീച്ചിൽ ശുചീകരണം നടത്തി. കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്ന് വ്യാപിച്ച പ്ലാസ്റ്റിക് നർഡിലുകൾ നീക്കം ചെയ്തു.ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യ,ഭൗമ ശാസ്ത്ര മന്ത്രാലയം എന്നിവയുമായി സഹകരിച്ചായിരുന്നു ശുചീകരണം.ഫിഷറീസ് സർവകലാശാലാ വി.സി പ്രൊഫ.എ.ബിജുകുമാർ ഉദ്ഘാടനം ചെയ്തു. 500 കിലോഗ്രാം പ്ലാസ്റ്റിക് നർഡിൽസും ഭക്ഷണ പാത്രങ്ങൾ, ഐസ്‌ക്രീം സ്റ്റിക്കുകൾ, സ്പൂണുകൾ എന്നിവയുൾപ്പെടെ 40 കിലോ വിവിധ തരം പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ചു.