ജെ.ചിത്തരഞ്ജൻ അനുസ്മരണം
Sunday 15 June 2025 2:59 AM IST
തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രിയും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന ജെ.ചിത്തരഞ്ജന്റെ 17-ാംമത് ചരമവാർഷികം കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആചരിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽകുമാർ ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറിയും വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹിയുമായിരുന്ന പി.എസ് നായിഡു അനുസ്മരണ പ്രഭാഷണം നടത്തി.വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ഷാജി കുമാർ,ഓഫീസ് ഫെഡറേഷൻ നേതാവ് ഷംജാൻ,റോസ് വിൽസ്,എം.ശിവകുമാർ,സംസ്ഥാന ഓർഗനൈസസ് സെക്രട്ടറി സുനിൽകുമാർ,ജില്ലാ സെക്രട്ടറി എസ്.എസ്.അനീഷ് കുമാർ,ഡി.വിജയകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.