യാത്രയയപ്പ് സമ്മേളനം
Sunday 15 June 2025 2:59 AM IST
നെടുമങ്ങാട് : കേരള ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.ജില്ലാ മെഡിക്കൽ ഓഫീസറായി വിരമിച്ച ഡോ.വൈ.എം.ഷീജ, ഡോ.അജിത അതിയേടത്ത് , ഡോ.ഗണേഷ്ബാബു, ഡോ ബിന്ദു , ഡോ.ബീന എന്നിവർക്കാണ് യാത്ര അയപ്പ് നൽകിയത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി. ജെ.സെബി മുഖ്യപ്രഭാഷണം നടത്തി.ട്രഷറർ ഡോ. ഹരികുമാർ നമ്പൂതിരി റിപ്പോർട്ടിംഗ് നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. ഷാജി ബോസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഡോ. രശ്മി സ്വാഗതം പറഞ്ഞു.ഡോ. എസ്. സത്യശീലൻ, ഡോ. ദുർഗ്ഗ പ്രസാദ്, ഡോ. ഷൈൻ, ഡോ. ശിവകുമാർ,ഡോ.സ്മിത ഗണേഷ് , ഡോ. ഇന്ദു.ജി. കുമാർ, ഡോ. അജിത ഐ. ടി, ഡോ. ഷർമദ് ഖാൻ, ഡോ. സിസലറ്റ്, ഡോ. ആനന്ദ്, ഡോ. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.ഡോ. ഷാജിത ഷാഹുൽ നന്ദി പറഞ്ഞു.