ഡോ.കെ.സി.എബ്രഹാമിനെ അനുസ്മരിച്ചു
Sunday 15 June 2025 2:00 AM IST
തിരുവനന്തപുരം: കണ്ണമ്മൂല ഐക്യ വൈദിക സെമിനാരിയിൽ സംഘടിപ്പിച്ച പ്രമുഖ എക്യുമെനിക്കൽ വക്താവും,നിരവധി ദൈവ ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡോ.കെ.സി എബ്രഹാമിനെ അനുസ്മരിച്ചു. സമ്മേളനം യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ മോസ്റ്റ് ഡോ. മാർഗീവർഗീസ് കുറിലോസ് ഉദ്ഘാടനം ചെയ്തു.സെമിനാരി പ്രിൻസിപ്പൽ ഡോ.ഡേവിഡ് ജോയ് സി.ഐ,മോളി എബ്രഹാം,ഡോ.സാന്റി എസ്.പോൾ,ബിഷപ്പ് ഡോ.തോമസ് കെ.ഉമ്മൻ,ഡോ.കിരൺ ബാബു,അനീഷ് മാത്യു കുര്യൻ,ജേക്കബ് ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.